Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ നിർവ്വഹിച്ചു.


സഹകരണ സ്ഥാപനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യം: ഡോ.എം.കെ മുനീർ

പെരുവയൽ : 
സഹകരണ സ്ഥാപനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും മൊബൈൽ ബാങ്കിംഗ് അടക്കമുള്ള നൂതന സംവിധാനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാണെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ പറഞ്ഞു.
കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം കുറ്റിക്കാട്ടൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം .
ടെക്നോളജിയുടെ വർത്തമാന കാലത്ത് ആർ.ടി.ജി.എസ്. , എൻ.ഇ എഫ് ടി സംവിധാനവും ഓൺലൈൻ ബില്ലിംഗ് സംവിധാനങ്ങളും ഏറെ പ്രയോജനകരമാണെന്നും കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി കാലത്തിന്റെ പുരോഗതിക്കൊപ്പം മുന്നേറുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ധേഹം പറഞ്ഞു.
സംഘം പ്രസിഡണ്ട് എം.സി സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.
ലോക്കർ ഉദ്ഘാടനം അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. 
സംഘം സെക്രട്ടറി എം.ഷാനി റിപ്പോർട്ട് അവതരിപ്പിച്ചു.
ഗൃഹോപകരണ വായ്പ മേള ഉദ്ഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ  സുഹറാബി നിർവ്വഹിച്ചു.
പാലിയേറ്റീവ് കെയറിനുള്ള സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് നിർവ്വഹിച്ചു. 
ചികിത്സാ സഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.അബൂബക്കർ നിർവ്വഹിച്ചു.
സ്ഥാപക പ്രസിഡണ്ട് കെ.മൂസ മൗലവിക്കും എ ടി ബഷീറിനുമുള്ള ഉപഹാരം എം.കെ മുനീറും ,സംഘം പ്രസിഡണ്ട് എം.സി സൈനുദ്ധീൻ ,ആർകിടെക് എൻ.പി പണിക്കർ എന്നിവർക്ക് അഡ്വ. പി.ടി.എ റഹീം എം എൽ.എയും ഉപഹാരം നൽകി .
പി.കെ ഷറഫുദ്ധീൻ ,സുബിത തോട്ടാഞ്ചേരി ,സി.എം സദാശിവൻ ,ടി.പി മുഹമ്മദ് ,എം.ടി മാമുക്കോയ ,സന്തോഷ് കുമാർ പുത്തലത്ത് ,സംസാരിച്ചു.
സംഘം വൈസ് പ്രസിഡണ്ട് മുഹമ്മദ് കോയ കായലം സ്വാഗതവും ബ്രാഞ്ച് മാനേജർ എൻ.വി കോയ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live