Peruvayal News

Peruvayal News

വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന മാവൂർ ഫയർസ്റ്റേഷന് പച്ചക്കൊടിയായി


വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന മാവൂർ ഫയർസ്റ്റേഷന് പച്ചക്കൊടിയായി

വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന മാവൂർ ഫയർസ്റ്റേഷനാണ് പച്ചക്കൊടിയായത്. ഫയർസ്റ്റേഷൻ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകിയതോടെ
ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
കോഴിക്കോട് ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ, വെള്ളിമാട്കുന്ന് സ്റ്റേഷൻ ഓഫീസർ കെ.പി.ബാബുരാജ്, തുടങ്ങിയവരുടെ നേതൃത്ത്വത്തിലാണ് സന്ദർശിച്ചത്.
മാവൂർ ഹെൽത്ത് സെൻ്ററിന് സമീപത്തെ താൽക്കാലിക കെട്ടിടത്തിലെ സംവിധാനങ്ങൾ സംഘം പരിശോധിച്ചു. ഫയർസ് റ്റേഷൻ തുടങ്ങാൻ അത്യാവശ്യമായ ചില അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കേണ്ട ആവശ്യം
ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചു.
നേരത്തെ മാവൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗ്രാമ പഞ്ചായത്തും ചേർന്നാണ് ഫയർസ് റ്റേഷന് താൽക്കാലിക കെട്ടിടമൊരുക്കിയത്. ഇതിൻ്റെ കൂടെ വിശ്രമമുറിയും ഒരു ജലസംഭരണിയും ഗ്യാരേജ് പോലുള്ള ഏതാനും സൗകര്യങ്ങൾ കൂടി ഒരുക്കിയാൽ ഫയർസ് റ്റേഷൻ തുടങ്ങാനാവുമെന്ന് സ്റ്റേഷൻ ഓഫീസർ KP ബാബുരാജ് പറഞ്ഞു. അതിനു വേണ്ട സാഹചര്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഒരുക്കുമെന്ന് അറിയിച്ചതായും അദ്ദ്ദേഹം വ്യക്തമാക്കി.
 മാവൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ
KM അപ്പുക്കുഞ്ഞൻ, Tരഞ്ചിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാൻ തുടങ്ങിയവർ
ചടങ്ങിയൽ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live