കേരളത്തെ നടുക്കിയ കരിഞ്ചോല ഉരുള്‍ പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്ലിംജമാഅത്ത് നിര്‍മിച്ചു നല്‍കിയ പത്തു വീടുകളുടെ സമര്‍പ്പണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
പൂനൂരില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലക്കൊപ്പം ജീവകാരുണ്യ രംഗത്തും മികച്ച പ്രവര്‍ത്തനം നടത്തുന്ന കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വീട് നിര്‍മാണത്തിന്റെ വരവ് ചെലവ് കണക്കുകള്‍ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് മാതൃകാ പരമാണെന്ന് മന്ത്രി പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
വീടുകളുടെ രേഖകള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കാരാട്ട് റസാഖ് എം എല്‍ എ ക്ക് കൈമാറി. പുനരധിവാസ കമ്മറ്റി ചെയര്‍മാന്‍ ഡോ.സയ്യിദ് അബ്ദുസ്വ ബൂര്‍ അവേലത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, വളളിയാട് മുഹമ്മദലി സഖാഫി, നിജില്‍ രാജ്, പ്രേംജി ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.