Peruvayal News

Peruvayal News

കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പദയാത്രക്ക് ഇന്ന് തുടക്കം കുറിച്ചു.


കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പദയാത്രക്ക് ഇന്ന് തുടക്കം കുറിച്ചു.


പെരുവയൽ:
ഇടത് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യുവജന കുറ്റ പത്രവുമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന പദയാത്രക്ക് ഇന്ന് തുടക്കം കുറിച്ചു.
 രാവിലെ 9.00 മണിക്ക് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ആയിരുന്ന കെ അബൂബക്കർ മൗലവിയുടെ ഖബർ സിയറാത്തിന് ശേഷം ചാത്തമംഗലത്ത് വെച്ച് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ എം പി  പതാക കൈമാറി  ഉദ്ഘാടനം നിർവ്വഹിച്ചു.


27 ശനി രാവിലെ 9.00 മണിക്ക് പന്തീരാങ്കാവിൽ നിന്ന് തുടക്കം കുറിക്കുന്ന പദയാത്രയിൽ ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് കെ ഖാദര്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും.11.00 മണിക്ക് മാത്തറ,12.30 ന് പാലാഴി എന്നിവിടങ്ങളിൽ സ്വീകരണം ഒരുക്കും. പാലാഴിയിൽ നിന്ന് ഉച്ച ഭക്ഷണം നമസ്കാരം, വിശ്രമത്തിന് ശേഷം വൈകീട്ട് 3.00 മണിക്ക് പ്രയാണം തുടരും. 4.30ന് പയ്യടിമീത്തൽ, 6.30ന് പുത്തൂർമഠം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 7.30ന് പെരുമണ്ണയിൽ സമാപിക്കും.

പദയാത്രയുടെ മൂന്നാം ദിനമായ ഫെബ്രുവരി 28 ഞായര്‍ പെരുവയൽ, മാവൂർ പഞ്ചായത്തിലെ പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 9.00 മണിക്ക് വെള്ളി പറമ്പ് അഞ്ചാം മൈലിൽ മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.11.00 മണിക്ക് കുറ്റിക്കാട്ടൂർ,12.00 മണിക്ക് പൂവ്വാട്ട് പറമ്പ്,1.00 മണിക്ക് പെരുവയൽ എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കും. പെരുവയലിൽ നിന്ന് ഭക്ഷണം, നിസ്കാരം വിശ്രമത്തിന് ശേഷം വൈകീട്ട്  3.00 മണിക്ക് പ്രയാണം തുടരും. 4.00 മണിക്ക് ചെറൂപ്പ 5.00 മണിക്ക് കൽപള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 6.30ന് മാവൂരിൽ ജാഥ സമാപിക്കും.

പദയാത്രയുടെ നാലാം ദിനമായ മാര്‍ച്ച് 1 തിങ്കള്‍  ചാത്തമംഗലം, കുന്ദംമംഗലം പഞ്ചായത്തിലെ പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 9.00 മണിക്ക് കള്ളൻതോടിൽ ദളിത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ യു സി രാമൻ ഉദ്‌ഘാടനം ചെയ്യും.11.00 മണിക്ക് മലയമ്മ 12.30  പിലാശ്ശേരി എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കും. പിലാശ്ശേരിയിൽ ഭക്ഷണം വിശ്രമത്തിന് ശേഷം 3.00 മണിക്ക് പദയാത്ര തുടരും.4 മണിക്ക് താഴെ പടനിലം സ്വീകരണത്തിന് ശേഷം 6.30ന് കുന്ദമംഗലത്ത് സമാപിക്കും. കുന്ദമംഗലത്ത് വൈറ്റ് ഗാർഡ് പരേഡ് നടക്കും. തളിപ്പറമ്പ് ബാൻഡ് സംഘം ജാഥയെ അനുഗമിക്കും. 

ജാഥ ക്യാപ്റ്റൻ ഒ എം നൗഷാദ്, വൈസ് ക്യാപ്റ്റൻ കെ ജാഫർ സാദിഖ്, ഡയറക്ടർ കുഞ്ഞിമരക്കാർ മലയമ്മ, ഐ സൽമാൻ, നൗഷാദ് പുത്തൂർമഠം, സലീം എം പി, കെ പി സൈഫുദ്ധീൻ, യു എ ഗഫൂർ, ടി പി എം സാദിഖ്, സിറാജ് പി, അഡ്വ ജുനൈദ്, ഹല്ലാദ് പാലാഴി, അൻസാർ പെരുവയൽ കോ ഓർഡിനേറ്റർ മാരായിരിക്കും. നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം എം എസ് എഫ് ഭാരവാഹികൾ സ്ഥിരാംഗങ്ങൾ ആയിരിക്കും
Don't Miss
© all rights reserved and made with by pkv24live