കേരളത്തെ വഞ്ചിക്കുന്ന സർക്കാരിനെതിരെ ജനങ്ങൾ വിധി എഴുതും : കെ.എ ഖാദര്‍ മാസ്റ്റര്‍
കുന്ദമംഗലം :
കേരളത്തെ വഞ്ചിച്ച ഇടതുമുന്നണി സര്‍ക്കാറിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഖാദര്‍ മാസ്റ്റര്‍.അഴിമതിയും സ്വര്‍ണ്ണക്കടത്തും പിന്‍വാതില്‍ നിയമനവും നടത്തിയ ഇടതുദുര്‍ഭരണത്തിനെതിരെ യുവജന കുറ്റപത്രവുമായി കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പദയാത്രയുടെ ഒന്നാം ദിന പര്യാടനം ഉദ്ഘാടനം ചെയ്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.പന്തീരങ്കാവ് മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.മരക്കാരുകുട്ടി, വൈസ് പ്രസിഡന്റുമാരായ എ.ടി ബഷീര്‍ ഹാജി, കെ.പി കോയ, കെ.കെ കോയ, മേഖല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍ മുരളീധരന്‍,പഞ്ചായത്ത് മെമ്പര്‍മാരായ ഖാദര്‍ മൂര്‍ക്കനാട്, ഹസീന പിലാക്കോത്ത്,യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ജാഥ നായകന്മാര മേഖല മുസ്ലിം ലീഗിന് വേണ്ടി ഹമീദ് മൗലവി, എം.എസ്.എഫിന് വേണ്ടി ഷാമില്‍ പാലാഴി, ശാഖ മുസ്ലിം യൂത്ത് ലീഗിന് വേണ്ടി സജീര്‍ പൂളേങ്കര, മുനീര്‍ മൂര്‍ക്കനാട്,ഷഫീഖ് മൂര്‍ക്കനാട് തുടങ്ങിയവര്‍ ഹാരാര്‍പ്പണം ചെയ്തു.