റോഡപകടത്തിൽ യുവാവ് മരണപെട്ടു
പെരുമണ്ണ :
പന്തീരാങ്കാവ് ദേശീയപാതയിലെ കൊടൽ നടക്കാവിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ പേര്യ സ്വദേശി പൊക്കാരത്ത് സെയ്തലവിയുടെ മകൻ ആദിൽ (19 ) ആണ് മരിച്ചത്. ആദിൽ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച വാഹനം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആദിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ഇന്ന് ( വ്യാഴം ) കണിയാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മാതാവ് : സുബൈദ , സഹോദരങ്ങൾ: അബ്ദുൽ ഖാദർ അഷ്‌റഫി , അബ്ദുൽ സമദ്, ഫിദഫഹ് മി.