മാമ്പുഴയിൽ വിശ്രമകേന്ദ്ര നിർമാണം:
കോൺഗ്രസ് മനുഷ്യ ഭിത്തി നിർമിച്ച് പ്രതിഷേധിച്ചു
പന്തീരാങ്കാവ്:
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മാമ്പുഴ തീരത്ത് നിർമിക്കുന്ന വഴിയോര വിശ്രമകേന്ദ്രവും ടോയ്ലറ്റ് സമുച്ചയവും അനധികൃത നിർമാണമെന്ന് ആരോപിച്ച് ഒളവണ്ണ, പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ മനുഷ്യ ഭിത്തി നിർമിച്ച് പ്രതിഷേധിച്ചു. ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവൃത്തി നടക്കുന്നത്. നിർമാണം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.
ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. എൻ.മുരളീധരൻ അധ്യക്ഷനായി. കെ.ടി.ജയലക്ഷ്മി, എ.ഷിയാലി, വിനോദ് മേക്കോത്ത്, ഓച്ചേരി വിശ്വൻ, മരക്കാട്ട് രാധാകൃഷ്ണൻ, സുബൈർ കൈമ്പാലം, റഷീദ് പാലാഴി, ടി പി ഹസ്സൻ, റെനിൽ കുമാർ മണ്ണൊടി, സുജിത് കാഞ്ഞോളി, വിശാഖ് ഓച്ചേരി എന്നിവർ സംസാരിച്ചു.