പയ്യടി മീത്തൽ സ്കൂളിലെ ടീച്ചർമാരുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ വീടുകളിൽ ചെന്ന് ഈ അധ്യയന വര്‍ഷത്തെ ഓൺലൈൻ ക്ലാസുകളെ കുറിച്ച് വിലയിരുത്തി
പെരുമണ്ണ :
കോവിഡ് മഹാമാരി മൂലം ഈ അധ്യായന വർഷം മുഴുവൻ ഓൺലൈൻ ക്ലാസുകൾ ആയതിനാൽ വിദ്യാർത്ഥികൾ ഏതുതരത്തിലാണ് ഓൺലൈൻ ക്ലാസ് സ്വീകരിച്ചത് എന്നറിയാൻ പയ്യടി മേത്തൽ ജിഎൽപി സ്കൂളിലെ ടീച്ചർമാര്‍ വിദ്യാർത്ഥികളുടെ വീടുകളിൽ കയറി കാര്യങ്ങൾ വിലയിരുത്തി. ക്ലാസ്സുകൾ പൂർണമായും ഓൺലൈൻ തലത്തിൽ ആയതിനാൽ എത്ര വിദ്യാർഥികൾക്ക് അത് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നും, എത്ര വിദ്യാർത്ഥികൾ പാഠഭാഗങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിൽ ഉണ്ട് എന്ന് അറിയാനാണ് അധ്യാപകർ ഓരോ വിദ്യാർത്ഥികളുടെയും വീടുകളിൽ കയറി കാര്യങ്ങൾ വിലയിരുത്തിയത്.