കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂളിൽ തൊഴിൽ പരിശിലനപരിപാടി സംഘടിപ്പിച്ചു
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച തൊഴിൽ പരിശീലന പരിപാടി പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ഉഷ അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദീപ കാമ്പുറത്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ശ്രീ പ്രേമദാസൻ, വാർഡ് മെമ്പർ ശ്രീ ഷമീർ, എം സതീശചന്ദ്രൻ മാസ്റ്റർ, അബ്ബാസ് മുബാറക് വില്ല എന്നിവർ സംസാരിച്ചു. ഏക് സാത് ടീം അംഗങ്ങളായ ശ്രീമതി സുനിത, ശ്രീമതി കാഞ്ചന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി സുമ സ്വാഗതവും ബഡ്‌സ് സ്കൂൾ ടീച്ചർ ഹസീന നന്ദിയും പറഞ്ഞു.