കേരള മുസ്‌ലിം ജമാഅത്ത് പെരുമണ്ണ സർക്കിൾ കൗൺസിൽ സമാപിച്ചു
പെരുമണ്ണ :
നന്മയുടെ പക്ഷത്ത് ചേർന്ന് നിൽക്കാം എന്ന പ്രമേയത്തിൽ നടന്ന പെരുമണ്ണ സർക്കിൾ കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടനാ കൺവൻഷൻ സമാപിച്ചു.
സർക്കിളിലെ എട്ട് യൂണിറ്റുകളിലെയും പുനഃസംഘടന പൂർത്തീകരിച്ചതോടെയാണ് സർക്കിൾ പുനഃസംഘടനാ കൺവൻഷൻ സംഘടിപ്പിച്ചത്.
കേരളാ മുസ്‌ലിം ജമാ അത്ത് കുന്ദമംഗലം സോൺ പ്രസിഡന്റ് ഇസ്മായിൽ സഖാഫി പെരുമണ്ണ ഉൽഖാടനം ചെയ്തു.
സർക്കിൾ പ്രസിഡന്റ് എം പി ഹസൈനാർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം സോൺ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ വെള്ളിപ്പറമ്പ് വിഷയാവതരണം നടത്തി.
സയ്യിദ് ചെറു കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അലവി ജീലാനി, എം സൈതുട്ടി മുസ്‌ലിയാർ, സയ്യിദ് ത്വാഹാ സഖാഫി, സൈതലവി സഖാഫി, അഷ്‌റഫ് സഖാഫി, അബ്ദുൽ ബാരി സഖാഫി, അഫസൽ പെരുമണ്ണ, സംസാരിച്ചു.
സലാഹുദ്ധീൻ മുസ്‌ലിയാർ കുറ്റിക്കാട്ടൂർ പുനഃസംഘടനക്ക് നേത്രത്വം നൽകി.
പുതിയ ഭാരവാഹികളായി അസൈനാർ മുസ്‌ലിയാർ വള്ളിക്കുന്ന് (പ്രസിഡന്റ് ), പി കെ അബ്ദുൽ അസീസ് അമ്പിലോളി (ജന. സി )
മുഹമ്മദ് അബ്ദുറഹ്മാൻ മാസ്റ്റർ പെരുമണ്ണ (ഫിനാ. സി ), എ പി അബ്ദുറഹ്മാൻ പുത്തൂർ മഠം , മമ്മദ് കോയ ഹാജി പാറമ്മൽ (വൈ. പ്ര ), സൈതുട്ടി മുസ്‌ലിയാർ വെള്ളായിക്കോട് , മുഹമ്മദലി കോട്ടായിത്താഴം (ജോ. സി ) എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുറഹ്മാൻ മാസ്റ്റർ പെരുമണ്ണ സ്വാഗതവും അബ്ദുൽ അസീസ് അമ്പിലോളി
നന്ദിയും പറഞ്ഞു.