റഹീം മേച്ചേരി അവാർഡ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്
കോഴിക്കോട്:
പ്രമുഖ എഴുത്തുകാരനും 'ചന്ദ്രിക' പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ പേരിലുള്ള " റഹീം മേച്ചേരി അവാർഡ് " ഇത്തവണ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്.
മുൻ കേരള ഹൈകോടതി ജഡ്ജിയും പ്രമുഖ മനുഷ്യാവകാശ ചിന്തകനുമായ ജസ്റ്റിസ് ഷംസുദ്ദീൻ സാമൂഹിക - സാംസ്കാരിക - വിദ്യാഭ്യാസ മേഖലകളിലെ നേതൃസാന്നിധ്യവും, മതാന്തര ഐക്യത്തിന്റെ ആഗോള വക്താവുമാണ്. അര നൂറ്റാണ്ടിലേറെ നീണ്ട തന്റെ നിസ്തുല പ്രവർത്തനങ്ങൾക്കുള്ള ആദരവും, ഈ ജീവിതയാത്രയുടെ തുടിപ്പുകൾ തലമുറകൾക്കു വേണ്ടി മനോഹരമായി രേഖപ്പെടുത്തിയ ''ഓർമയിലെ വസന്തങ്ങൾ'' എന്ന ആത്മകഥക്കുള്ള അംഗീകാരവും എന്ന നിലക്കാണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നതെന്ന് റഹീം മേച്ചേരി ഫൗണ്ടേഷൻ ചെയർമാൻ ഡോ. എം. കെ മുനീർ എം.എൽ.എ, സെക്രട്ടറി ലത്തീഫ് കുറ്റിക്കുളം എന്നിവർ അറിയിച്ചു.
'റഹീം മേച്ചേരി ഫൗണ്ടേഷൻ' ചെയർമാൻ ഡോ. എം.കെ. മുനീർ എം.എൽ.എ., സുപ്രഭാതം എക്സിക്യുട്ടിവ് എഡിറ്റർ എ. സജീവൻ, 'കേരളശബ്ദം' ചീഫ് കറസ്‌പോണ്ടന്റ് പ്രദീപ് ഉഷസ് എന്നിവരുൾകൊള്ളുന്ന നിർണയ സമിതിയാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് മാർച്ച് ആദ്യവാരത്തിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഡോ. എം.കെ. മുനീർ എം.എൽ.എ.
(ചെയർമാൻ)
ലത്തീഫ് കുറ്റിക്കുളം (സെക്രട്ടറി),
റഹീം മേച്ചേരി ഫൗണ്ടേഷൻ
ഫോൺ : 73067 82437
ഇമെയിൽ : mecheryfoundation@gmail.com