Peruvayal News

Peruvayal News

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹാൾ ടിക്കറ്റ് പദ്ധതി

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹാൾ ടിക്കറ്റ് പദ്ധതി


പൂനൂർ: 
പൂനൂർ ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തും കോഴിക്കോട് ഡയറ്റും ചേർന്ന് സംഘടിപ്പിക്കുന്ന ഹാൾ ടിക്കറ്റ് പദ്ധതിയുടെ ഭാഗമായി  ബോധവൽക്കരണ ക്ലാസ്സ് നടത്തി. എസ് എസ് എൽ സി കുട്ടികളുടെ പരീക്ഷ പേടി ഒഴിവാക്കുക, ആത്മധൈര്യം വർദ്ധിപ്പിക്കുക, കുട്ടികളെ മാനസിക ആശങ്കകൾ പങ്ക് വക്കുന്നതിലൂടെ മനോധൈര്യം നേടിയെടുക്കുക എന്നീ ഉദ്ധ്യമങ്ങൾക്കായി  കോഴിക്കോട് ജില്ലാ ആയുവേദ കൗൺസിൽ മുഖേന കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശവും മാനസിക പിന്തുണയും നൽകുന്നു. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം കാരണം കുട്ടികളിൽ പരീക്ഷാ പേടിയോ പരാജയഭീതിയോ ഉണ്ടെങ്കിൽ വിദഗ്ദ്ദ ഡോക്ടർമാരും കാൺസിലർമാരുമടങ്ങുന്ന വാട്സ് ആപ്പ്  ഗ്രുപ്പിൽ നിന്നും കുട്ടികൾക്ക് വേണ്ട എല്ലാ വിധ പിന്തുണയും ലഭിക്കുന്ന പദ്ധതിയാണ് ഹാൾ ടിക്കറ്റ്. രണ്ടാഴ്ചയോളമായി സ്കൂളിൽ ഈ ഗ്രൂപ്പ് പ്രവർത്തിച്ചു വരുന്നു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി എം മജീദ് അദ്ധ്യക്ഷനായി. ഡോ. ഫസ്മിന മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് നൽകുകയും സംശയങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. ഇ വി അബ്ബാസ് ആശംസ നേർന്നു. എഡുകെയർ കോഡിനേറ്റർ ടി പി മുഹമ്മദ് ബഷീർ സ്വാഗതവും അസിസ്റ്റൻ്റ് കോഡിനേറ്റർ എ കെ എസ് നദീറ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live