Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ആറ് റോഡുകളുടേയും ഒരു റോഡിന്‍റെ പ്രവൃത്തിയുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പെരുമണ്ണ പഞ്ചായത്തില്‍ ഏഴ് ഡുകള്‍  ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ആറ് റോഡുകളുടേയും ഒരു റോഡിന്‍റെ 
പ്രവൃത്തിയുടേയും ഉദ്ഘാടനം  നിര്‍വ്വഹിച്ചു. 


തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 79 ലക്ഷം രൂപയാണ് ഇതിനായി 
അനുവദിച്ചിട്ടുള്ളത്.
15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ പെരുമണ്‍പുറ ചാലില്‍മീത്തല്‍ 
അമ്മന്നൂര്‍ റോഡ്, 14 ലക്ഷം അനുവദിച്ച എടോളിപറമ്പ് തച്ചുപുരയ്ക്കല്‍ മേച്ചേരി റോഡ്, 10 ലക്ഷം രൂപ വീതം അനുവദിച്ച പൊന്നരിതാഴം മയൂരംകുന്ന് റോഡ്, പയ്യടിത്താഴം 
നെല്ലിയേരിമീത്തല്‍ റോഡ്, കുന്നത്ത്താഴം മണ്ണാറക്കോത്ത് റോഡ്, തയ്യില്‍താഴം 
കക്കേറ്റിങ്ങര തവിട്ട്ചുരക്കുന്ന് റോഡ് എന്നിവയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ച് തുറന്നു 
കൊടുത്തത്.


 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച കളപ്പുനനിലം പൂവ്വാട്ടുപറമ്പ് റോഡിന്‍റെ പ്രവൃത്തിയാണ് പുതുതായി ആരംഭിച്ചത്.
കുന്ദമംഗലം മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം 
നിര്‍വ്വഹിക്കുന്ന നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ആറ് റോഡുകള്‍ 
ഗതാഗതയോഗ്യമാക്കി തുറന്നു കൊടുത്തത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ 
അജിത, വാര്‍ഡ് മെമ്പര്‍മാരായ സുധീഷ് കൊളായി, എം.എ പ്രതീഷ്, സ്മിത പറക്കോട്ട്, ഇ നാസില, ഇ.കെ സുബ്രഹ്മണ്യൻ, എൻ.വി ബാലൻ നായർ, സി.കെ വേലായുധൻ, പി.എം ബാബുരാജൻ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live