തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ റോഡ് പ്രവൃത്തികള്‍ 2021 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ഇതുവരെ പ്രസ്തുത ഫണ്ടില്‍ നിന്ന് കുന്ദമംഗലം പഞ്ചായത്തിലെ പാറോകണ്ടിയില്‍ പാട്യാടത്ത് റോഡ്, ചാത്തമംഗലം പഞ്ചായത്തിലെ അരയങ്കോട് സൗത്ത് അരയങ്കോട് റോഡ്,
നെച്ചൂളി പുത്തലത്ത് കെ.പി കോളനി ചോയിപറമ്പ റോഡ്, കോട്ടോല്‍ത്താഴം
കോട്ടക്കുന്ന് റോഡ്,
മാവൂര്‍ പഞ്ചായത്തിലെ വെളുത്തേടത്ത്താഴം
ചോലക്കൽമീത്തല്‍ റോഡ്, പെരുവയല്‍ പഞ്ചായത്തിലെ ശാന്തിച്ചിറ മുണ്ടോട്ട് വയല്‍
കുരിക്കത്തൂര്‍ റോഡ്, കൊളക്കാടത്ത്താഴം കുറ്റിപ്പാടം കരിമ്പനക്കോട്
റോഡ്, കല്ലടമീത്തല്‍ പുതുക്കണ്ടിപുറായില്‍ റോഡ്, ആലിന്‍ചുവട്
പുളിയിരിക്കുംകണ്ടി റോഡ്, കല്ലേരി തോട്ട്മുക്ക് അംഗനവാടി റോഡ്, കല്ലേരി പൂവ്വാട്ട്താഴം റോഡ്,
പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്‍പുറ
ചാലില്‍മീത്തല്‍ റോഡ്, എടോളിപറമ്പ് തച്ചുപുരയ്ക്കല്‍ മേച്ചേരി റോഡ്,
കുന്നത്ത്താഴം മണ്ണാറക്കോത്ത് റോഡ്, തയ്യില്‍താഴം കക്കേറ്റിങ്ങര
തവിട്ട്ചുരക്കുന്ന് റോഡ്, പൊന്നാരിതാഴം മയൂരംകുന്ന് റോഡ്, പയ്യടിത്താഴം നെല്ലിയേരിമീത്തല്‍ റോഡ്, കളപ്പുനനിലം പൂവ്വാട്ടുപറമ്പ്
റോഡ്, ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടന്‍കുന്ന് മൂര്‍ക്കനാട് എല്‍.പി സ്കൂള്‍ റോഡ്, കുറുപ്പംവീട്ടില്‍ റോഡ് എന്നിവയാണ്
പൂര്‍ത്തീകരിച്ചതെന്നും എം.എല്‍.എ പറഞ്ഞു.