കുടിവെള്ളത്തിനും ഭവനത്തിനും പ്രാധാന്യമേകി രാമനാട്ടുകര നഗരസഭ വാർഷിക ബജറ്റ്
രാമനാട്ടുകര :
നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധ ജലമെത്തിക്കുന്നതിനും എല്ലാവർക്കും ഭവനം ലഭ്യമാക്കുന്നതിനും മുൻതൂക്കം നൽകി നഗരസഭ 2021-22 വാർഷിക ബജറ്റ് .
30.5 കോടി രൂപ വരവും 28.91 കോടി ചെലവും 1.14 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഉപാധ്യക്ഷൻ കെ . സുരേഷ് അവതരിപ്പിച്ചു. പി.എം.എ.വൈ പദ്ധതിയിയിൽ നിർധനരായ കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് 1.05 കോടി രൂപ വകയിരുത്തി .
സേവന മേഖലയിൽ 2.99 കോടി ,പാശ്ചാത്തല മേഖലയിൽ 2.71 കോടി ,പട്ടികജാതി ക്ഷേമത്തിനായി 1.44 കോടി നീക്കിവെച്ചു.കിഫ്ബിയിൽ നിന്നനുവദിച്ച 26 കോടി രൂപ ഉപയോഗിച്ച് പ്രവർത്തികൾ അവസാന ഘട്ടത്തിലെത്തിയ ശുദ്ധജലം നഗരസഭാവസികൾക്കെല്ലാവർക്കും എത്തിക്കും .കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. സുഭിക്ഷം പദ്ധതിയിലൂടെ തരിശു രഹിത നഗരസഭ കൃഷി മേഖലയിൽ പ്രത്യേക പരിഗണന നൽകി വിഷ രഹിത കൃഷിയുൽപ്പന്നൾക്ക് പ്രാമുഖ്യം നൽകും .
മൽസ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട് . മിനി സ്റ്റേഡിയം , ബസ് സ്റ്റാൻ്റ് വിപുലീകരണം ,ബഡ്സ് സ്കൂൾ മെച്ചപ്പെടുത്തൽ , ഫാറൂഖ് കോളേജിൽ ബസ് സ്റ്റാൻ്റ് പണിയൽ ,ലൈബ്രറികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ , ടേക് എ റെസ്റ്റ് പദ്ധതി വ്യാപിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും.
നഗരസഭാധ്യക്ഷ ബുഷറ റഫീഖ് അധ്യക്ഷയായി . വിവിധ സ്ഥിരം സമിതി അധ്യക്ഷൻ മാർ,കൗൺസിലർമാർ, സെക്രട്ടറി പി.ജെ ജസിത സംബന്ധിച്ചു.