ഇനി ഞാനൊഴുകട്ടെ.....
മുന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചു നവീകരിക്കുന്ന മുട്ടിയറ കനാൽ
രാമനാട്ടുകര :
ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ട പദ്ധതിയിൽ വീണ്ടെടുക്കാം ജലശൃംഖലകൾ ക്യാംപയിനിൻ്റെ ഭാഗമായി മുട്ടിയറ - പുല്ലിപ്പുഴ കനാൽ ശുചീകരിക്കാൻ രാമനാട്ടുകര ,ഫറോക്ക് നഗരസഭകൾ കെകോർക്കുന്നു . ഇതിന്നായി പദ്ധതി രൂപരേഖ തയ്യാറായി.
ജലവിഭവ വകുപ്പ് ,ഹരിത കേരള മിഷൻ , അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ സംയോജിത പദ്ധതിയാണ് ജല സ്രോതസ്സുകളുടെ പുനർജീവനം പദ്ധതി.
ഇവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ,ജനപ്രതിനിധികളും ,പൊതു പ്രവർത്തകരും ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലായി സ്ഥിതി ചെയ്യുന്ന തണ്ണീർതടങ്ങളാണ് ചെത്തു പാലം കനാൽ ,മുട്ടിയറ തോട് ,നീലിത്തോട് എന്നിവ . 10 കിലോമീറ്ററിലാണുള്ളത് .ഈ മൂന്ന് കനാലുകളും ഇരു നഗരസഭകളുടെ അതിർത്ഥി പങ്കിട്ടു കൊണ്ടാണ് പുല്ലിപ്പഴയിൽ ചെന്നെത്തുന്നത് . ഉയർന്ന പരിസ്ഥിതി പ്രധാനമുള്ളതും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ ഈ ജലസ്രോതസ്സിൻ്റെ ഇപ്പോഴത്തെ അവസ്ഥ ശോചനീയമാണ്.
ഈ പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർമാരുടെ മേൽ നോട്ടത്തിൽ ഉടനെ വിപുലമായ യോഗങ്ങൾ വിളിച്ച് ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. കനാലുകൾ മാലിന്യ മുക്തമാക്കി സംരക്ഷണ ഭിത്തി കെട്ടി സൗന്ദര്യവൽക്കരിക്കും. അതോടെ ' പ്രകൃതി പ്രതിഭാസങ്ങളെ പ്രകൃതി സംരക്ഷണം കൊണ്ട് നേരിടാം ' എന്ന തത്വം പ്രാവർത്തികമാക്കാമെന്ന് സംഘാടകർ പറഞ്ഞു.
രാമനാട്ടകര നഗരസഭാധ്യക്ഷ ബുഷറ റഫീഖ് അധ്യക്ഷയായി. ഫറോക്ക് നഗര സഭാധ്യക്ഷൻ എൻ.സി റസാഖ് ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര ,ഫറോക്ക് നഗരസഭകളിലെ സ്ഥിരം സമിതി അധ്യക്ഷർ , കൗൺസിലർമാർ ,വിവിധ ഉദ്യോഗസ്ഥർ ,ജനപ്രതിനിധികൾ , രാഷ്ട്രീയ-പൊതു പ്രവർത്തകർ ,റെഡിഡൻ്റസ് ഭാരവാഹികൾ ,തുടങ്ങിയവർ സംബന്ധിച്ചു.