സോളിഡാരിറ്റി കുന്നമംഗലം ഏരിയക്ക് പുതിയ ഭാരവാഹികൾ
കുന്നമംഗലം :
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കുന്നമംഗലം ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി നസീഫ് തിരുവമ്പാടി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
എൻ. ദാനിഷ് (പ്രസിഡന്റ്), ഇൻസാഫ് പതിമംഗലം (വൈസ് പ്രസിഡന്റ്), സിറാജുൽ ഹഖ് (സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികൾ ആയി തെരെഞ്ഞെടുത്തു. സിറാജുദ്ദീൻ ഇബ്നു ഹംസ, കെ.എം. ആസിഫ്, ഇ.പി. ഉമർ, ഹാരിസ് നരിക്കുനി, അനസ് ആരാമ്പ്രം തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡന്റ് ഇ.പി. ലിയഖത്ത് അലി സമാപന പ്രഭാഷണം നിർവഹിച്ചു.