കുപ്രസിദ്ധ ഗുണ്ടാതലവൻ ആറ്റിങ്ങൽ അയ്യപ്പൻ അറസ്റ്റിൽ
ആറ്റിങ്ങൽ:
ഇരുപത് വർഷത്തിലതികമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന , സംസ്ഥാനത്താകെ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ തമിഴ്നാട് , തക്കല , തൃക്കോൽവട്ടം , പുഷ്പഗിരി വീട്ടിൽ നിന്നും ആറ്റിങ്ങൽ ബി.റ്റി.എസ് റോഡിൽ സുബ്രമഹ്ണ്യവിലാസത്തിൽ (പാലസ് റോഡിൻ, ശബരി വീട് ) ബിജു എന്ന ആറ്റിങ്ങൽ അയ്യപ്പനെ(വയസ്സ് 50) തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം പിടികൂടി. കൊലപാതകം , വധശ്രമം , മോഷണം അടക്കം ഒട്ടനവധി കേസ്സുകളിൽ പോലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ മേൽവിലാസം ഉപയോഗിച്ച് കരസ്ഥമാക്കിയ പാസ്സ് പ്പോർട്ട് ഉപയോഗിച്ച് ഇയാൾ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാൾ , ന്യൂഡെൽഹി , മുംബൈ എയർപോർട്ടുകൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്ന് പോയിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ലാ. ബാംഗ്ലൂരിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറി മാറി ഒളിവിൽ താമസിച്ചിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു . ഇതിനും ഇയാളുടെ പേരിൽ കേസ്സുകൾ ഉണ്ട്.
കടയ്ക്കാവൂർ , കൊല്ലമ്പുഴയിൽ മണിക്കുട്ടൻ എന്നയാളെ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തിയ കേസ്സിലെയും , തിരു: സിറ്റിയിൽ തിരുവല്ലത്ത് , അമ്പലത്തറ കല്ലുമൂട്ടിൽ വെച്ച് അബ്ദുൾ ജബ്ബാറിനെ വെട്ടികൊലപ്പെടുത്തിയ കേസ്സിലെയും പ്രധാന പ്രതിയാണ് ഇപ്പോൾ പിടിയിലായ ബിജു . ആറ്റിങ്ങൽ , കടയ്ക്കാവൂർ , ചിറയിൻകീഴ് , വർക്കല , തിരു:മെഡിക്കൽ കോളേജ് , മ്യൂസിയം , പൂജപ്പുര , തിരുവല്ലം പോലീസ് സ്‌റ്റേഷൻ പരിധികളിലെ വധശ്രമ കേസ്സുകൾ അടക്കം നിരവധി കേസ്സുകളിലെയും പിടികിട്ടാപുള്ളിയാണ് ഇയാൾ.
തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് പി.കെ മധുവിന്റെ നേതൃത്തിൽ ഉള്ള സംഘം കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബി.ഗോപകുമാർ , SHO റ്റി.രാജേഷ്കുമാർ സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂർ പ്രത്യേക സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ എം. ഫിറോസ്ഖാൻ , ബിജു .എ.എച്ച് , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , സി.പി.ഒ സുധീർ ,സുനിൽരാജ് , അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കോട്ടയം പൊൻകുന്നത്തുള്ള ഒളിസങ്കേതത്തിൽ നിന്നും ഇയാളെ പിടികൂടിയത്.