വാഹന പ്രചരണ ജാഥക്ക് ഗംഭീര സ്വീകരണങ്ങളൊരുക്കി മാവൂർ പഞ്ചായത്ത്
എൻ.ഡി.എ കുന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.വി.കെ.സ ജീവൻ്റെ വാഹന പ്രചരണ പര്യടനം രണ്ടാം ദിനം മാവൂർ പഞ്ചയാത്തിലെ ചെറുപ്പയിലെ നെച്ചിക്കാട്ട് കടവിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡൻ്റ് ശ്രീമതി നുസ്രത്ത് ജഹാൻ ഉദ്ഘാടനം ചെയ്തു.
നെച്ചികാട്ട് കടവ്, ചെറൂപ്പ, മലപ്രം, കുറ്റി കടവ്, കണ്ണിപ്പറമ്പ് ,തെങ്ങിലക്കടവ്, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മാവൂരിൽ സമാപിച്ചു.ബി.ജെ.പി.സംസ്ഥാന സമിതി അംഗം ടി.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ, പവിത്രൻ പനിക്കൽ, തളത്തിൽ ചക്രായുധൻ, ആർ. മഞ്ജുനാഥ്, എം.പുഷ്പൻ, കെ.സി.വത്സരാജ്, എം.സുരേഷ്.അനിൽകുമാർ മാവൂർ, ബിജു കല്ലട, ബബീഷ്, എ.കെ.പ്രദീപ്, ബി.ജെ.പി.മാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുനോജ് കുമാർ , ജനറൽ സെക്രട്ടറി സുഗേഷ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് പി.ശ്യാം പ്രകാശ്, ജനറൽ സെക്രട്ടറി സൂരജ് ചോലക്കൽ, ലീന ദിനേഷ് കുമാർ .എന്നിവർ നേതൃത്വം നൽകി.