Peruvayal News

Peruvayal News

കുന്ദമംഗലം നിയോജക മണ്ഡലം മഹിളാമോർച്ച മഹിളാ സ്വാഭിമാൻ സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം നിയോജക മണ്ഡലം മഹിളാമോർച്ച മഹിളാ സ്വാഭിമാൻ സംഗമം സംഘടിപ്പിച്ചു

𝓟𝓽𝓿𝟤𝟦𝓵𝓲𝓿𝓮 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪
         22-03-2021
     
കോഴിക്കോട്: 
മഹിളാമോർച്ച കുന്ദമംഗലം നിയോജകമണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാസ്വാഭിമാൻ സംഗമം സംഘടിപ്പിച്ചു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡൻ്റ്  

 അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ കെ. പ്രിയ ഉദ്ഘാടനം ചെയ്തു. സ്ത്രിവേട്ടയുടെ സർക്കാറിന് എതിരെയുള്ള ജനവിധിയ്ക്കായി കേരളത്തിലെ അമ്മമാർ കാത്തിരിക്കുകയാണ് എന്ന് പ്രിയ  പറഞ്ഞു.. കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്രയും സ്ത്രി വിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാർ ഉണ്ടായിട്ടില്ല എന്നും സ്വന്തം മകളുടെ നീതിയ്ക്ക് വേണ്ടി ഭരണക്കുടത്തിന് മുൻപിൽ യാചിക്കുന്ന അമ്മമ്മാരേയാണ് ഇടതു ഭരണത്തിൽ കാണാൻ സാധിച്ചത്. കേരളത്തിലെ വനിതാ കമ്മിഷൻ പാർട്ടി കമ്മിഷൻ ആയി അധ:പതിച്ചു എന്നും, പാർട്ടി നേതാക്കൾ സ്ത്രികൾക്ക് നേരെ നടക്കുന്ന ആക്രമങ്ങൾക്ക് അനുകൂല നിലപാടെടുക്കുന്ന  സാഹചര്യമാണ് കേരളത്തിൽ കാണാൻ സാധിക്കുന്നതെന്നും  അവർ കുറ്റപ്പെടുത്തി.  തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർ പേർസൺ റിട്ടേർഡ് ജഡ്ജ് ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി. മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രസീദ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പത്മജ, ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.രജനീഷ് ബാബു, ബിന്ദു മോൾ, വിദ്യുത് ലത, ലിബിന, ശില്പ സജിത്ത്, അമൃത, ശ്യാമള, ജലജ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live