പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കിടത്തിചികിത്സ അനുയോജ്യമായ രീതിയിൽ ഉയർത്തും, ആയുർവേദ ആശുപത്രി സ്ഥാപിക്കും: അഡ്വ വി.കെ സജീവൻ
മാവൂർ :
പ്രസ്ക്ലബ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . പെരുമണ്ണ, മാവൂർ, പെരുവയൽ പ്രസ് ക്ലബുകള്‍ സംയുക്തമായി സംഘടിപ്പിച്ച 'മുഖാമുഖം' എന്ന പരിപാടിയില്‍ മാധ്യമ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കിടത്തിചികിത്സ അനുയോജ്യമായ രീതിയിൽ ഉയർത്തും, ആയുർവേദ ആശുപത്രി സ്ഥാപിക്കും, മാവൂരിൽ കാട് പിടിച്ച് കിടക്കുന്ന കോളിയോറൻസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഐടി വ്യവസായ മേഖലയിലുള്ള വലിയ സ്ഥാപനം നടപ്പിലാക്കുമെന്നും ഐ എ എസ് പോലെയുള്ള എക്സാമുകള്‍ക്ക് പാവപ്പെട്ടവർക്ക് വേണ്ടി പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും .കാർഷികരംഗത്ത് അനുയോജ്യമായ രീതിയിൽ ജലസേചന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും പറഞ്ഞു.