പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: രാജീവ് ചാത്തമ്പത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ: ഷാജി അറപ്പൊയിൽ സ്വാഗതം പറഞ്ഞു.സംസ്ഥാന സമിതിയംഗം ശ്രീ:ടി.പി സുരേഷ് സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗവും, കുന്ദമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ഇൻ ചാർജുമായ ശ്രീ:രജനീഷ് ബാബു ആശംസകൾ നേർന്നു. കർഷകമോർച്ച ജില്ലാ സെക്രട്ടറി ശ്രീ: ഷ നൂപ് പെരിങ്ങളം, മണ്ഡലം വൈ: അമൃത ഗിരീഷ്, കർഷകമോർച്ച പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ :ശ്രീധരൻ കോടിപറമ്പത്ത്, മഹിളാ മോർച്ച പ്രസിഡണ്ട് ശ്രീമതി: ജയ.കെ.ടി, യുവമോർച്ച പ്രസിഡണ്ട് ആദിത്യൻ, പതിനാലാം വാർഡ് മെമ്പർ ശ്രീ: പി.എം ബാബു, എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ: പ്രേമരാജൻ നന്ദി പറഞ്ഞു.