ചക്കാലക്കൽ HSS CMA- CAT വിജയികളെ അനുമോദിച്ചു:
കോസ്റ്റ് ആൻറ് മാനേജ്മെൻറ് എക്കൗണ്ടൻറ് കോഴ്സിലേക്കുള്ള എൻട്രൻസ് ടെസ്റ്റായ CAT പരീക്ഷ യോഗ്യത നേടിയ ചക്കാലക്കൽ Hss ലെ വിദ്യാർത്ഥികളെ പിടിഎ കമ്മറ്റി അനുമോദിച്ചു. ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ പി എം അബൂബക്കർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി ജഅഫർ ഉദ്ഘാടനം ചെയ്തു. ICAI തൃശൂർ ചാപ്റ്റർ സെക്രട്ടറി CMA അനൂപ് മുഖ്യാതിഥി ആയിരുന്നുന്നു. പ്രിൻസിപ്പാൾ എം കെ രാജി, അക്കാദമിക് കോ-ഓഡിനേറ്റർ മൊയ്തീൻ ആവിലോറ, പി ടി എ വൈസ് പ്രസിഡണ്ട് വിജയൻ നായർ, സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ, എം പി ഫാസിൽ, ഷാഫി എന്നിവർ സംസാരിച്ചു. കോഴ്‌സ് കോ-ഓഡിനേറ്റർ എം സിറാജുദ്ദീൻ സ്വാഗതവും കെ ലവ്ന നന്ദിയും പറഞ്ഞു.