ക്രിസ്റ്റൽ ടാലൻറ് പരീക്ഷ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
പുതിയ അധ്യയന വർഷത്തേക്കുള്ള 9,10 ക്ലാസ്സിലെ വിദ്യാർഥികൾക്കായി ക്രിസ്റ്റൽ ട്യൂഷൻ എടവണ്ണപ്പാറ നടത്തിയ ടാലൻറ് പരീക്ഷയിൽ sslc വിഭാഗത്തിൽ ആദിൽ. സി , വാവൂർ ഒന്നാം റാങ്കും റാബിയ റുമാന .കെ പി ചൂരപ്പട്ട രണ്ടാം റാങ്കും മുഹമ്മദ് അഫ്നാൻ. സി വാഴക്കാട് മൂന്നാം റാങ്ക് നേടി ഗോൾഡ് കോയിൻ അർഹരായി. ഒമ്പതാംക്ലാസ് വിഭാഗത്തിൽ ജിനാൻ സാദത്ത്, പണിക്കരപ്പുറായ ഗോൾഡ് കോയിനോട് കൂടി ഒന്നാം റാങ്കും അമാൻ മുഹമ്മദ് എം പി ചെറുവട്ടൂർ രണ്ടാം റാങ്കും മെഹബിൻ. ടീ മപ്രം മൂന്നാം റാങ്കും കരസ്ഥമാക്കി.
പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിവിധ സ്കോളർഷിപ്പുകളോടെ ഉന്നത റാങ്കുകൾ കരസ്ഥമാക്കി.