എസ്.എസ്.കെ യുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടത്തിയ ശാസ്ത്രപഥം പ്രോജക്ട് മത്സരത്തിൽ പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു
പെരുമണ്ണ :
എസ്.എസ്.കെ യുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടത്തിയ ശാസ്ത്രപഥം പ്രോജക്ട് മത്സരത്തിൽ പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അഭിനവ് മെൽവിനും (സയൻസ് പ്രൊജക്ട്) ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്ന് അഫ്ലഹ കെ.ഇയും (സയൻസ് പ്രൊജക്ട്) ആർദ്ര.ടി യും (ഹ്യുമാനിറ്റീസ് പ്രൊജക്ട് ) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച ബി ആർ സി തലത്തിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവിടെ നിന്നുമാണ് മൂവരെയും സംസ്ഥന തലത്തിലേക്ക് തിരഞ്ഞെടുത്തത്.