ഫുട്‌ബോൾ എന്നത് വെറും ഒരു കളിയല്ല അതിൽ കാര്യമുണ്ട്, കരുതൽ ഉണ്ട്
മടവൂർ :
തികച്ചും അപ്രതീക്ഷിതവും, അവിചാരിതവുമായ വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങളായ ശശി വി ,സന്തോഷ് വി, ശശി വി എം എന്നിവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി സോൾജിയേഴ്‌സ് എഫ്.സി
ആരാമ്പ്രം സമാഹരിച്ച തുക കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറി.
ആരാമ്പ്രത്തെ കലാ കായിക,സാമൂഹിക സാംസ്‌കാരിക, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മയുടെ അത്ഭുത ഗാഥകൾ തീർത്ത് നിസ്വാർത്ഥവും നിസ്തുലവുമായ ഇടപെടലുകളിലൂടെ ശരിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാടിൻറെ പൊതു വികാരങ്ങളെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും മുന്നേറിക്കൊണ്ടിരിക്കുന്ന സോൾജിയേഴ്‌സ് എഫ്.സി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ നിന്നും സമാഹരിച്ച 50000 രൂപയാണ് ക്ലബ്ബ് പ്രസിഡന്റ് നിയാസ് അലി.ഇ ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കുടുംബ സഹായ കമ്മിറ്റിക്ക് കൈമാറിയത് .
സഹായ കമ്മിറ്റിക്ക് വേണ്ടി അബു.വി, അബ്ദുറഹ്‌മാൻ മാസ്റ്റർ, സുബൈർ മാലക്കോത്ത്, ഷാനവാസ്. വി, ഷഫീർ. കെ.സി എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.