ഗ്ലോബൽ സോക്കർ സ്കൂൾ ചെറുവാടി, കളിമുറ്റം മിനി ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 13 ടൂർണമെൻറിൽ സി.വി.ബ്രദേഴ്‌സ് ചെറുവാടിയെ പരാജയപ്പെടുത്തി എഫ്. സി. പരപ്പിൽ ചാമ്പ്യന്മാരായി.
കളിയും ട്രൈബ്രേക്കറും സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് ടോസിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. കുറു ബോയ്‌സ് കുറുവാടങ്ങൽ മൂന്നാം സ്ഥാനവും ബ്ലാക്ക് പാന്തേഴ്സ് കുനിയിൽ നാലാം സ്ഥാനവും നേടി. കളിയിലെ മികച്ച കളിക്കാരനുള്ള ട്രോഫി കുറു ബോയ്‌സിൻ്റെ മുഹമ്മദ് ഷംജാനും ടോപ് സ്‌കോറർക്കുള്ള ട്രോഫി സി.വി.ബ്രദേഴ്‌സിൻ്റെ ഷെസിൻ ലുക്മാനും കരസ്ഥമാക്കി.