Peruvayal News

Peruvayal News

സാമൂഹികനീതി വിഷയമാക്കി വെൽഫെയർ പാർട്ടി തെരെഞ്ഞെടുപ്പിനെ നേരിടും-ഹമീദ് വാണിയമ്പലം

സാമൂഹികനീതി വിഷയമാക്കി വെൽഫെയർ പാർട്ടി തെരെഞ്ഞെടുപ്പിനെ നേരിടും-ഹമീദ് വാണിയമ്പലം

കുന്നമംഗലം : 
നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളായ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ പാർട്ടി കുന്നമംഗലം നിയോജകമണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയുടെ രാഷ്ട്രീയമാണ് വെൽഫെയർ പാർട്ടി ഈ തെരെഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം എന്ന പേരിൽ സവർണ്ണ സംവരണം നടപ്പാക്കിയ സർക്കാർ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതി അട്ടിമറിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ, ജില്ലാ സമിതി അംഗങ്ങളായ ജയപ്രകാശൻ മടവൂർ, എം.എ. ഖയ്യൂം, മണ്ഡലം സെക്രട്ടറി എം.എ. സുമയ്യ, വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം, വിമൻസ് ജസ്റ്റിസ് ജില്ലാ സമിതി അംഗം തൗഹീദ അൻവർ തുടങ്ങിയവർ സംസാരിച്ചു. 

 സ്ഥാനാർഥി ഇ.പി. അൻവർ സാദത്തിന് മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ, സി.അബ്ദുറഹ്മാൻ, ഉമ്മർ മാസ്റ്റർ ഒളവണ്ണ, മൊയ്‌തീൻ ചാത്തമംഗലം, സുരയ്യ മാവൂർ, സമദ് നെല്ലിക്കോട്, മുസ്‌ലിഹ്  തുടങ്ങിയവർ ഹാരാർപ്പണം നടത്തി. സ്ഥാനാർഥി ഇ.പി. അൻവർ സാദത്ത് സമാപന പ്രഭാഷണം നടത്തി. മണ്ഡലം ഇലക്ഷൻ ചെയർമാൻ സിറാജുദ്ദീൻ ഇബ്നുഹംസ സ്വാഗതവും കൺവീനർ എൻ. ദാനിഷ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live