Peruvayal News

Peruvayal News

കൂട്ടുകാരിക്കൊരു പുരയൊരുക്കാൻ പായസ മധുരവുമായി വിദ്യാർഥികൾ

കൂട്ടുകാരിക്കൊരു പുരയൊരുക്കാൻ പായസ മധുരവുമായി വിദ്യാർഥികൾ


കൂടെ പഠിക്കുന്ന കുട്ടിക്ക്  ഒരു വീടൊരുക്കാൻ നാട്ടാർക്ക് പായസ വിരുന്നൂട്ടുകയാണ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികൾ.
സ്വന്തം  വീടുകളിൽ പാകം ചെയ്ത  പായസം കോഴിക്കോട് നഗരത്തിൽ വിറ്റു കിട്ടുന്ന പണം കൂട്ടുകാരിയുടെ വീടിന് ഒരുക്കൂട്ടുകയാണ്. കടപ്പുറത്തും മാനാഞ്ചിറ സ്ക്വയറിലും വലിയണ്ടാടിയിലും  ചെറൂട്ടി റോഡിലും പായസത്തിൻ്റെ ഇരട്ടി മധുരം രുചിക്കാൻ നാട്ടാർക്കും കൊതി.
 നാട്ടുകാർ വലിയ ആവേശത്തോടെയാണ് പായസം രുചിച്ച് ഈ മഹനീയ ദൗത്യത്തിൽ പങ്കാളികളാവുന്നതെന്ന് 
 വിദ്യാർത്ഥികൾ. പറയുന്നു.
പൊതുജനങ്ങളിൽ നിന്ന്  വീടിനാവശ്യമായ സാധന സാമഗ്രികളും ശേഖരിക്കാൻ ഈ ചാലഞ്ചിലൂടെ കഴിയുന്നുണ്ട്.
600 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നിർമാണം മഴക്ക്  മുമ്പ് തീർത്ത് സഹപാഠിക്ക് കൈമാറണമെന്നാണ് ആഗ്രഹമെന്ന് NSS പ്രോഗ്രാം ഓഫീസർ എസ് സർഷാർ അലി പറഞ്ഞു. വളണ്ടിയർമാർക്ക് ആമിന നദ, അദ്നാൻ എന്നിവർ നേതൃത്വം നൽകുന്നു.



ഠനത്തോടൊപ്പം ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  NSS  സജീവമാണ്.
ഒരോ വർഷവും വ്യത്യസ്ത  പ്രവർത്തനങ്ങൾ NSS  ഏറ്റെടുക്കുന്നു.
 തികച്ചും വ്യത്യസ്തമായ രീതിയിൽ നടപ്പാക്കുന്നു. ലോക്ക് ഡൗൺ സമയത്ത് വിദ്യാർഥികൾക്കിടയിൽ വളർന്ന പാചക വൈദഗ്ധ്യം കൂടി പ്രയോജനപ്പെടുന്നു. പര സ്നേഹത്തിൻ്റെ മധുരം കിനിയുന  വ്യത്യസ്ത പായസങ്ങളാണ് നാട്ടുകാരെ തേടിയെത്തുന്നത്. 
 


ആശയവ വിനിമയം, സംഘാടനം തുടങ്ങിയവയിലെ ശേഷി വികസിപ്പിക്കുന്നതിനൊപ്പം സഹാനുഭൂതി വളർത്തുകയാണ് ലക്ഷ്യമെന്ന്
NSS  പ്രോഗ്രാം ഓഫിസർ സർഷാർ അലി പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live