ജവഹർ ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിന് തുടക്കമായി.
മാവൂർ:
ജവഹർ ഡേ ബോർഡിംഗ് സ്കൂളിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിന് തുടക്കമായി.
ഉൽഘടന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് സിഗ്സാഗ് കൽപ്പള്ളിയെ പരാജയപ്പെടുത്തി ഇൻസാറ്റ് താമരശ്ശേരി വിജയിച്ചു.ടൂർണ്ണമെൻറ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലി ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഒ.ആലി, ഹമീദ് ഇമ്പി, വാർഡ് മെമ്പർ എം പി കരീം എന്നിവർ പ്രസംഗിച്ചു .അഡ്വ: ഷമീം പക്സാൻ സ്വാഗതവും നൗഷാദ് മൂസ്സ നന്ദിയും പറഞ്ഞു. നാളെ (തിങ്കൾ)റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറ ചാലഞ്ചേഴ്സ് ചെറുവാടിയെ നേരിടും. കിക്കോഫ് 5 PM.