ജവഹർ ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് റഷീദ
വെഡ്ഢിംഗ്സ് എടവണ്ണപ്പാറക്ക് ജയം.
മാവൂർ:
ജവഹർ ഡേ ബോർഡിംഗ് സ്കൂളിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൽ റഷീദ വെഡ്ഡിംഗ് സെൻറർ എടവണ്ണപ്പാറക്ക് ജയം. ചാലഞ്ചേഴ്സ് ചെറുവാടിയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണവർ പരാചയപ്പെടുത്തിയത്.
എടവണ്ണപ്പാറയുടെ നാലാം നമ്പർ താരം സജാദാണ് ഇരുഗോളുകളൂം നേടിയത്.റിയാദ് ഇന്ത്യൻ ഫുട്ബോൾ അസ്സോസിയേഷൻ മുഖ്യ രക്ഷാധികാരി ഷക്കീബ് കൊളക്കാടൻ ,പ്രസിഡണ്ട് ബഷീർ ചേലാമ്പ്ര എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഇന്ന് ചൊവ്വ അഭിലാഷ് പുവ്വാട്ടുപറമ്പ് കോസ് മോസ് തിരുവമ്പാടിയെ നേരിടും.