പറവകൾക്ക് ദാഹജലം ഒരുക്കി ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ 5-ാം വാർഡ്
ഈ വേനലിൽ ദാഹജലത്തിനായി കേഴുന്ന പക്ഷികൾക്ക് വാർഡിലെ മുഴുവൻ വീട്ടുമുറ്റത്താണ് കുടിവെള്ളം ഒരുക്കിയത്.
വാർഡ് മെമ്പറോടപ്പം,
കുടുംബശ്രീ, വാർഡ് വികസന സമിതി , തൊഴിലുറപ്പ് തൊഴിലാളികൾ,സന്നന്ദ സംഘടനകൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ചേർന്നാണ് പദ്ധതി ഒരുക്കിയത്. പദ്ധതിയുടെ വാർഡ്തല ഉൽഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് മെലെ പുത്തലത്ത് സഹായി കുടുംബശ്രീ യൂനിറ്റിൽ വെച്ച് നിർവഹിച്ചു.
ഹലീമ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് സി.ഡി .എസ് ചെയർപേഴ്സൺ സാബിറ എൻ.കെ, എഡി.എസ് ഭാരവാഹികളായ ജാസ്മിൻ പരപ്പൻകുഴി, രേഖപേട്ടും തടായിൽ, സംസാരിച്ചു മുഹമ്മദ്കുട്ടി, ഷമീർ, ജംഷീറ എന്നിവർ പങ്കെടുത്തു .കെ.പി സുഹറാബി നന്ദി പറഞ്ഞു