കവിത
കുട്ടിക്കാലം
മൈനകളെത്തുന്ന മുറ്റത്ത് ഞാൻ അന്ന്....
മൈലാഞ്ചി കയ്യുമായി നിന്ന കാലം....
മിന്നാമിനുങ്ങിൻ്റെ മൂളക്കം കേൾക്കുവാൻ ........
മിന്നുന്ന പാവാട യിട്ട കാലം....
മൂവന്തി നേരത്ത് മറ്റാരും കാണാതെ ....
ഒറ്റക്ക് മിണ്ടിപ്പറഞ്ഞ കാലം....
പേരാമരക്കൊമ്പിലൂ'ഞ്ഞാലു കെട്ടീട്ട്
മാഞ്ഞാലം കൊഞ്ചി ക്കളിച്ച കാലം...
മാമ്പഴക്കാലത്തെ രുചിയൊന്ന് നുകരാൻ....
മാങ്കൊമ്പ് നോക്കി ഇരുന്ന കാലം...
കലപിലാകൂട്ടുന്ന കുട്ട്യോളുമൊത്ത്......
കളിവീട് കെട്ടിക്കളിച്ച കാലം....
മഞ്ചാടിക്കുരുവിൻ്റെ മൊഞ്ചൊന്ന് കാണാൻ...മര..
കൊമ്പ് കുലുക്കി നടന്ന കാലം.....
പുന്നാര ഓർമ്മകൾ
മിന്നി മറയുന്ന
കുഞ്ഞിക്കിനാവിലെ കുട്ടിക്കാലം...
എൻ. .... കുഞ്ഞിക്കിനാവിലെ
കുട്ടിക്കാലം.......
ലജ്ന യൂനുസ്
കോവൂർ