കോഴിക്കോട്:. ചാത്തമംഗലം പുള്ളന്നൂര് വെളുത്തേടത്ത് വിനോദിൻ്റെ വീട്ടിൽ വളർത്തിയിരുന്ന നൂറിലധികം കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ഡ്രൈവറായ വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി ക് വളർത്തിയിരുന്ന 600 ഓളം കോഴികളെ പല സമയങ്ങളിലായി ഇതേപോലുള്ള സംഭങ്ങളും രോഗങ്ങൾ കൊണ്ടും നൂറിലേക്ക് ചുരുങ്ങുകയായിരുന്നു. വിനോദിന്റെ വീട്ടിലെ സ്ഥാപിച്ച കോഴി കൂട്പൊളിച്ചാണ് കോഴികളെ മുഴുവൻ കൊന്നൊടുക്കിയത് .ഈ ഭാഗങ്ങളിൽ ഇത്തരം തെരുവുനായ്ക്കളുടെ ശല്യം പലപ്പോഴായി അനുഭവപ്പെട്ടിട്ടുള്ളതായി വിനോദ് പറയുന്നു. വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്ന പതിവ് ഇവിടെ സാധാരണയായിരിക്കയാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടുകാർ വളരെ ഭയപ്പാടോടെയാണ് വീട്ടിലെ ചെറിയകുട്ടികളെപ്പോലും പോലും പുറത്തിറക്കുന്നത്. പകൽ സമയങ്ങളിൽ പോലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. റെയിൻബോ ഇടത്തിൽ പെട്ട മൂന്നര മാസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കിയത്. ജോലിക്ക് ഒപ്പം ലഭിച്ചിരുന്ന ചെറിയൊരു വരുമാനമാണ് ആണ് ഇതോടെ വിനോദിനും കുടുംബത്തിനും കനത്ത നഷ്ടമായത്.