Peruvayal News

Peruvayal News

റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം ഉമർ ഫൈസി മുക്കത്തിന് സമർപ്പിച്ചു.

റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ  നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം  ഉമർ ഫൈസി മുക്കത്തിന് സമർപ്പിച്ചു.





കോഴിക്കോട്: 

റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ [കെ. ഡി.എം.എഫ് ] നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം ശൈഖുനാ ഉമർ ഫൈസി മുക്കത്തിന് സമർപ്പിച്ചു.




കോഴിക്കോട് ഈസ്റ്റ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പരിപാടിയുടെ ഉൽഘാടനവും പ്രതിഭാ പുരസ്ക്കാര  സമർപ്പണവും നടത്തി.


അൻപതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം.

സമസ്ത ട്രഷറായിരുന്ന പാറന്നൂർ പി.പി ഇബ്രാഹീം മുസ്ലീയാർക്കാണ് ആദ്യമായി പണ്ഡിത പ്രതിഭാ പുരസ്ക്കാരം നൽകിയത്.പിന്നീട് അദ്ധേഹത്തിൻ്റെ മരണശേഷം ഈ പുരസ്ക്കാരം പാറന്നൂർ പണ്ഡിത പുരസ്ക്കാരം എന്നാക്കി മാറ്റി. ചേലക്കര മുഹമ്മദ് മുസ്ലിയാർ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ എന്നിവർക്കാണ് പിന്നീട് പുരസ്ക്കാരങ്ങൾ നൽകിയത്. പണ്ഡിത പ്രതിഭാ മാനദണ്ഡങ്ങൾ പരിഗണിച്ച് പ്രത്യാക ജൂറിയാണ് പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കുന്നത്. 





എസ്.കെ.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുലൈലി അധ്യക്ഷനായ പരിപാടിയിൽ ഒട്ടനവധി മത പണ്ഡിതരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.

മുസ്തഫ ബാഖഫി പെരുമുഖം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.അബ്ദുൽ ലത്തീഫ് ദർബാർ പ്രശസ്തി പത്രവായന നടത്തി.

എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി എളമരം കരീം, എം.എൽ.എ മാരായ എം.കെ മുനീർ, ടി.വി ഇബ്രാഹീം, മദ്രസാ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, കെ.പി.സി.സി.വൈ: പ്രസിഡൻ്റ് ടി.സിദ്ധീഖ്, എന്നിവർ അതിഥികളായിരുന്നു.

എ.വി അബ്ദു റഹിമാൻ മുസ്ലിയാർ, സത്താർ പന്തല്ലുർ, നാസർ ഫൈസി കൂടത്തായി, ഹംസ ബാഖഫി തങ്ങൾ,അബ്ദുൽ ബാരി മുസ്ലിയാർ വാവാട്, എഞ്ചിനിയർ മാമുക്കോയ, സലാം ഫൈസി മുക്കം, ആർ വി.കുട്ടിഹസ്സൻ ദാരിമി, മൂസക്കുട്ടി നെല്ലിക്കാപറമ്പ് ,ബഷീർ പാലക്കുറ്റി, അലി അക്ബർ മുക്കം,

ശംസുദ്ധീൻ ജീപ്പാസ്, മൊയ്തീൻകോയ കല്ലമ്പാറ, അബ്ദുസലാം കളരാന്തിരി ,അശ്റഫ് അച്ചൂർ, അശ്റഫ് കൊടുവള്ളി, അസിസ് പുള്ളാവൂർ, അബ്ദുസമദ് പെരുമുഖം ,ശഹീൽ കല്ലോട്, 

എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് ഉമർ ഫൈസി മുക്കം മറുപടി പ്രസംഗം നടത്തി.


ജാഫർ സാദിഖ് പുത്തൂർ മഠം, കുഞ്ഞി മൊയ്തീൻ പി.പി., ശാഹുൽ ചെറൂപ്പ, ഷബീർ ചക്കാലക്കൽ, ശാഹുൽ അമ്പലക്കണ്ടി, അശ്റഫ് അടിവാരം, റഫീഖ് മുട്ടാഞ്ചേരി ,അശ്റഫ് മേച്ചീരി,ബഷീർ പാലക്കുറ്റി, ഷമീജ് ഇ പി, റഷീദ് കാപ്പാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചേലക്കാട് മുഹമ്മദ് മുസ്ലിയാർ, സയ്യിദ് ടി.പി.സി.തങ്ങൾ എന്നിവർ പ്രാർത്ഥന നടത്തി.സ്വാഗത സംഘം കൺവീനർ ഒ.പി അശ്റഫ് കുറ്റിക്കടവ് സ്വാഗതവും, മുഹമ്മദ് ശബീൽ പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live