ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായ ധർമ്മജൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു.
കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,
എം.കെ. രാഘവൻ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാർഥികള്‍ കാന്തപുരത്തെ കണ്ടത്.