എലത്തൂരിന്റെ കാര്‍ഷിക ഭൂമികയിലൂടെ
മന്ത്രി ശശീന്ദ്രന്റെ പര്യടനം
കോഴിക്കോട്:
മണ്ണിന്റെ മക്കളുടെ നാവേറുപാടുന്ന എലത്തൂരിന്റെ കാര്‍ഷിക ഭൂമികയിലൂടെയായിരുന്നു ഇന്നലെ എലത്തൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രന്റെ തെരതെരഞ്ഞെടുപ്പു പ്രചരണം. മണ്ഡലത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുരുവട്ടൂര്‍ പഞ്ചായത്തിലെ ഉണ്ണിപറമ്പ് താഴത്തു നിന്നും ആദ്യ സ്വീകരണം ഏറ്റുവാങ്ങി.
അതിരാവിലെ തന്നെ കമ്മറ്റിക്കാര്‍ പ്രചരണ പരിപാടിക്ക് ഉത്സവക്കൊഴുപ്പേറ്റാനുള്ള തിരക്കിലായിരുന്നു. മണ്ഡലത്തിനു സുപരിചതനായ സ്ഥാനാര്‍ത്ഥിയെ ജനം ഹര്‍ഷാരവത്തോടെ വരവേറ്റു.
ഗേറ്റ് ബസാര്‍, മൊച്ചക്കുളം, പുല്ലാളൂര്‍, തച്ചൂര്‍ത്താഴം, പുറ്റാമണ്ണില്‍ത്താഴം, പയിമ്പ്ര, പോലൂര്‍, നടമ്മല്‍, കിഴക്കണ്ടിയില്‍ത്താഴം, പണ്ടാരക്കടവ്, പൊയില്‍ത്താഴം, ഉണ്ണി പറമ്പത്ത്, ചെറുവറ്റ എന്നിവിടങ്ങിയാലിയിരുന്നു ഉച്ചവരെയുള്ള പര്യടനം. വ്യാപാര കേന്ദ്രങ്ങളിലും കവലകളിലുമെത്തി വോട്ടര്‍മാരെ നേരിട്ടു കാണുകയായിരുന്നു. കരുവട്ടൂര്‍ പഞ്ചായത്ത് ഓഫീസ്, വേില്ലേജ് ഓഫീസ്, തുടങ്ങിയ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വൈകിട്ട് നന്മണ്ട ബാലബോധിനി തിയ്യക്കോത്ത് താഴം എന്നിവിടങ്ങളിലായുരുന്നു പര്യടനം.
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അപ്പുക്കുട്ടന്‍, സരിത, രതീഷ്ബാബു, ജയപ്രകാശ്, രമേശന്‍, പ്രേംരാജ്, ടി. ഗംഗാധരന്‍, കെ.ഷാജി കുമാര്‍, എം.കെ. സുര്‍ജിത്ത്, മുനീര്‍, ജയദേവന്‍, പി.ടി.ശശിധരന്‍, രാഗിണി, സജിത്ത് തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.