കോഴിക്കോട്:
അനുമതിയില്ലാതെയാണ് മെഡിക്കൽ കോളേജിൽ ഇൻസിനറേറ്റർ സ്ഥാപിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്.
വിദ്യാർഥികളുടെ പരാതിയെ തുടർന്ന് തെളിവെടുപ്പിനായെത്തിയ പി.സി.ബി. എക്സിക്യൂട്ടീവ് എൻജിനീയർ ശബ്ന ഖുശൈയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.സി.ബി. അധികൃതർ പറഞ്ഞു. ഇൻസിനറേറ്ററിൽ നിന്നുള്ള പുക ജീവന് ഭീഷണിയാകുന്നുണ്ടെന്ന് ഹോസ്റ്റലിലെ വിദ്യാർഥികൾ നൽകിയ പരാതിയെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്. ഹോസ്റ്റൽ മതിലിനോട് ചേർന്നാണ് മലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാക്കുന്ന സ്ഥലത്തുനിന്ന് പ്ളാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് യൂണിയൻ ചെയർമാൻ രാഹുൽരാജീവ്, യു.യു.സി. ആഖിഫ്, നഴ്സിംഗ് കോളേജ് പ്രതിനിധി അഖിൽ എന്നിവർ അറിയിച്ചു.