Peruvayal News

Peruvayal News

കെ.ആര്‍.എം.യു സംസ്ഥാന സമ്മേളനം സമാപിച്ചു

കെ.ആര്‍.എം.യു സംസ്ഥാന സമ്മേളനം സമാപിച്ചു


നാടുകടത്തിട്ടും നാടുകടത്തപ്പെടാതെപോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ധീരത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്ന് സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്‍ പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ സംസ്ഥാന സമ്മേളനം എടപ്പാളില്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെ പേനകൊണ്ട് എതിര്‍ത്തതിന് തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തപെട്ട സ്വദേശഭിമാനിയുടെ ധീരതയുടെ ശബ്ദമാണ് ഇന്ന് ഓരോ പത്രപ്രവര്‍ത്തകന്റെ പേനയിലും ശബ്ദത്തിലും ജ്വലിക്കുന്നതെന്ന് ലീലാകൃഷ്ണന്‍ പറഞ്ഞു. 
പത്രപ്രവര്‍ത്തകര്‍ നാരായണ ഗുരുവിനെയും കാരള്‍ മാക്‌സിന്റെയും വചനങ്ങള്‍ പിന്തുടരണം.ആഗോളീകരണത്തെ ചെറുത്തു തോല്പിക്കാന്‍ ഏറ്റവും വലിയ ശക്തി പ്രാദേശിക പത്രപ്രവര്‍ത്തനമാണ്. അതിന്റെ മൂല്യം കാത്ത് സൂക്ഷിക്കണമെന്നും ആലംകോട് പറഞ്ഞു.പത്രപ്രവര്‍ത്തനം എന്നത് അസാമാന്യ ധീരതയോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അജിത് കൊളാടി പറഞ്ഞു. പ്രാദേശിക ലേഖകന്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ പത്ര പ്രവര്‍ത്തകരുടെയും
ശബ്ദങ്ങള്‍ മുഴങ്ങേണ്ടത് അവകാശങ്ങള്‍ക്കു വേണ്ടിയും മനുഷ്യന് വേണ്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി.ആര്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.  അഡ്വ. എം.ബി. ഫൈസല്‍, എം.വി. രാജേഷ, കുഞ്ഞിപ്പ മാണൂര്‍, പീറ്റര്‍ ഏഴിമല, പി.വിജയന്‍, സഞ്ജിത് എ.നാഗ്, ഉറുമീസ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് മനുഭരത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സൈദ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മനു ഭരത്(ന്യൂസ് 18 ചാനല്‍) പ്രസിഡന്റ്, സി.ഡി. സലിംകുമാര്‍(വര്‍ക്കിംഗ് പ്രസിഡന്റ്) ഉറുമീസ് തൃക്കരിപ്പൂര്‍(വീക്ഷണം), റാസി പട്ടാമ്പി(എസിവി ന്യൂസ്) വൈസ് പ്രസിഡന്റുമാര്‍, വി.സെയ്ത്(ദേശാഭിമാനി)ഓര്‍ഗനൈസിംഗ് സെക്രട്ടറി, പി.ആര്‍.ഹരികുമാര്‍ (ദൂരദര്‍ശന്‍) ജനറല്‍ സെക്രട്ടറി, ബെന്നി മാത്യു, പ്രസാദ് കാങ്കോല്‍(ജോ.സെക്രട്ടറിമാര്‍),രഗീഷ് രാജ(ചന്ദ്രിക)ട്രഷറര്‍. റഫീഖ് തോട്ടുമുക്കം PRD (സംസ്ഥാന മീഡിയ കണ്‍വീനര്‍), വനിതാ ഫോറം കണ്‍വീനറായി പി.വിനീത(രാഷ്ട്ര ദീപിക) എന്നിവരെ തിരഞ്ഞെടുത്തു.
Don't Miss
© all rights reserved and made with by pkv24live