തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കുന്നമംഗലം :
വെൽഫെയർ പാർട്ടി കുന്നമംഗലം നിയോജകമണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.
'സാമൂഹികനീതിക്ക് വെൽഫെയറിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വെൽഫെയർ പാർട്ടി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ഥാനാർഥി ഇ.പി. അൻവർ സാദത്ത്, മണ്ഡലം സെക്രട്ടറി എം.എ. സുമയ്യ, വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം, ടി.പി. ഷാഹുൽ ഹമീദ്, സി. അബ്ദുറഹ്മാൻ, എൻ. ജാബിർ എന്നിവർ സംസാരിച്ചു.