മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപെട്ട് പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു
പെരുവയൽ:
ഡോളർ ഇടപാടിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപെട്ട് പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം. കുറ്റിക്കാട്ടൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജിനീഷ് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ,യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് ദിലീപ്. സി , റാഫി, റോഷൻ, പ്രബീഷ്, മൻസൂർ , സൂരജ്, അരുൺ, ജീഷ്ണു എന്നിവർ നേതൃത്വംനൽകി