പന്തീരാങ്കാവ് ദേശീയ പാതയിൽ ലോറി മറിഞ്ഞു.
റോഡ് സൈഡിലെ മരം ഡ്രൈവർക്ക് രക്ഷയായി
പെരുമണ്ണ :
പന്തീരാങ്കാവ് തൊണ്ടയാട് ദേശീയ പാതയിൽ കൂടത്തും പാറയിൽ ചരക്കുമായി വന്ന ലോറി അപകടത്തിൽ പെട്ടു മറിഞ്ഞു .
ഇന്നലെ വ്യാഴം പുലർച്ചെ 12.30 ഓടെ യാണ് അപകടം സംഭവിച്ചത്.
ദേശീയ പാതയിൽ വേഗ നിയന്ത്രണത്തിനായി സ്ഥാപിച്ച റംബിൽസിൽ കയറിയ വാഹനം തെന്നി മാറുകയാണുണ്ടായതെന്ന് ഡ്രൈവർ വിജയകുമാർ പറഞ്ഞു.
റോഡ് സൈഡിലുള്ള മരത്തിൽ തട്ടി ലോറി നിന്നതിനാൽ ഡ്രൈവർ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെടുകയാണുണ്ടായത്.
മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് ചരക്കുമായി പോകുന്ന കെ എൽ ഒന്ന് ഡബ്ലിയു 4200 ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ട് മറിഞ്ഞത് .