Peruvayal News

Peruvayal News

യാത്രയയപ്പും LSS,USS ജേതാക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു.




യാത്രയയപ്പും LSS,USS ജേതാക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു.





എളേറ്റിൽ:
എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ 25 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം  വിരമിക്കുന്ന ഹെഡ്മാസ്റ്റർ  അബ്ദുൽ ഷുക്കൂർ മാസ്റ്റർക്കും, സഹാധ്യാപകൻ അബ്ദുൽ ജബ്ബാർ മാസ്റ്റർക്കും പി.ടി.എ യുടെയും പൂർവ വിദ്യാർത്ഥി സംഘടനയായ മെയ് ഫ്ലവറിൻ്റെയും ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി.




വിദ്യാലയത്തെ കോഴിക്കോട് ജില്ലയിലെ തന്നെ മികച്ച യു.പി.സ്കൂളാക്കുന്നതിൽ ഷുക്കൂർ മാസ്റ്റർവഹിച്ച പങ്കിനെ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ അനുസ്മരിച്ചു.ചടങ്ങിൽ കഴിഞ്ഞ വർഷം LSS, USS ജേതാക്കളായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.


പി.ടി.എ.പ്രസിഡണ്ട് എം.പി ഉസ്സയിൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പി.പി.നസ്റി ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ എം.പി.മുജീബ്റഹ്മാൻ മുഖ്യാതിഥിയായിരുന്നു.


ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രിയങ്ക കരൂഞ്ഞിയിൽ, വാർഡ് മെമ്പർ സജിത,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.മുരളി കൃഷ്ണൻ, കൊടുവള്ളി ബി.പി.സി. വി.എം. മെഹറലി, അബ്ദുൽ ഖയ്യൂം, എസ്.എം.സി ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ, എം.പി.ടി. എ ചെയർപേഴ്സൺ റജ്ന കുറുക്കാംപൊയിൽ, മുൻ പി.ടി.എ പ്രസിഡണ്ടുമാരായ എൻ.സി. ഉസ്സയിൻ മാസ്റ്റർ, സമദ് വട്ടോളി,ശശികുമാർ.കെ.പി, പി.സുധാകരൻ,എൻ.പി.മുഹമ്മദ് എന്നിവരും, മുൻ ഹെഡ്മാസ്റ്റർമാരായ ഇ.ഗോപാലൻ മാസ്റ്റർ, അബ്ദുൽ അലി മാസ്റ്റർ, പി.ടി.മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവരും സ്റ്റാഫ് സെക്രട്ടറി എം.വി.അനിൽകുമാറും  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


ചടങ്ങിൽ പി.ടി.എ യുടെയും,എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെയും ഉപഹാരങ്ങളും LSS, USS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെമൻ്റോകളും മുഖ്യാതിഥികൾ വിതരണം ചെയ്തു.പുസ്തകക്കുറിക്കല്ല്യാണത്തിലൂടെ 'മെയ് ഫ്ലവർ' ശേഖരിച്ച പുസ്തകങ്ങൾ പി.പി.സിദ്ധീഖ് മാസ്റ്റർ, റഊഫ് മാസ്റ്റർ എന്നിവർ ചേർന്ന് ഹെഡ്മാസ്റ്റർക്ക് കൈമാറി.


ചടങ്ങിന് സീനിയർ അസിസ്റ്റൻറ് എൻ.കെ മുഹമ്മദ് മാസ്റ്റർ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.കെ മുഹമ്മദലി നന്ദിയും പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live