Peruvayal News

Peruvayal News

മലയമ്മ റോഡ് പ്രതീകാത്മകമായി യുഡിവൈഎഫ് ടാറിങ് നടത്തി

മലയമ്മ റോഡ് പ്രതീകാത്മകമായി യുഡിവൈഎഫ് ടാറിങ് നടത്തി

കെട്ടാങ്ങൽ: 
ദൈനംദിനം നിരവധി വാഹനങ്ങൾ കടന്നു പോവുന്ന യാത്ര ദുസ്സഹവും,അപകടകരവുമായ തരത്തിലായ ആർ.ഇ.സി മലയമ്മ റോഡിന് വേണ്ടി കുന്ദമംഗലം എംഎൽഎ പി.ടി.എ റഹീം രണ്ടു തവണ  സംസ്ഥാന ബഡ്ജറ്റുകളിൽ ഫണ്ടുകൾ പാസാക്കിയിട്ടും ഒരു തരത്തിലുള്ള  പ്രവർത്തിയും തുടങ്ങാതെ ജനങ്ങളെ കമ്പളിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുഡിവൈഎഫ് പ്രതീകാത്മകമായി മലയമ്മ റോഡ് ടാറിങ് നടത്തിയത് .



അമ്പലമുക്ക് മുതൽ മലയമ്മ വരെയാണ് ടാറിങ് നടത്തിയത്.
സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ഹമീദ് മലയമ്മ അധ്യക്ഷത വഹിച്ചു, എ.കെ ഇബ്രാഹിം ഹാജി,ബാബു കൊളോച്ചാലിൽ,കരീം പാണക്കാട്,ഹക്കീം മാസ്റ്റർകളൻതോട്,കുഞ്ഞിമരക്കാർ സി.കെ,ശരീഫ് മലയമ്മ,സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, സജീർമാസ്റ്റർ പാഴൂർ,ജിയാദ് കൂളിമാട്,മൊയ്തു പീടികക്കണ്ടി, തുടങ്ങിയവർ സംസാരിച്ചു. റിയാസ് മലയമ്മ,റഊഫ് മലയമ്മ,സലാം പി.പി അശ്മിൻ കെ.കെ.ജാസിം കെ.കെ വൈശാഖ് മലയിൽ, എന്നിവർ പ്രതീകാത്മകമായ ടാറിങിന് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live