Peruvayal News

Peruvayal News

സിഗ്സാഗ് ഫുട്ബോള്‍ പരിശീലന ക്യാമ്പിന് നാളെ തുടക്കം.


സിഗ്സാഗ് ഫുട്ബോള്‍ പരിശീലന ക്യാമ്പിന് നാളെ തുടക്കം.

മാവൂർ:
വളര്‍ന്നു വരുന്ന ഇളം പ്രായക്കാരായ കുട്ടികള്‍ക്ക് വേണ്ടി കല്‍പ്പള്ളി സിഗ്സാഗ് കലാകായികവേദി ആരംഭിക്കുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പിന് നാളെ (ഞായര്‍) കല്‍പ്പള്ളിയില്‍ തുടക്കം കുറിക്കും.വൈകുന്നേരം 4 മണിക്ക് മുന്‍ സന്തോഷ്‌ ട്രോഫി താരവും കെ എഫ് ടി സി ചീഫ് കോച്ചുമായ നിയാസ് റഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.നാഷണൽ മെഡലിസ്റ്റും മിസ്റ്റർ സൗത്ത് ഇന്ത്യയും മുൻ ഇന്ത്യൻ ആർമി കോച്ചുമായ ശ്രീ മുഹമ്മദ് അഷ്റഫ്  ജേഴ്സി പ്രകാശനം നിര്‍വ്വഹിക്കും. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പടി ഉമ്മര്‍ മാസ്റര്‍,വാര്‍ഡ്‌ മെമ്പര്‍മാരായ കെ.ഉണ്ണികൃഷ്ണന്‍,രജിത നെടുംകണ്ടത്തില്‍, AIFF കോച്ച് ദീപക്, കെ എഫ് ടി സി ചെയര്‍മാന്‍ പ്രാസാദ് വി ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും .ജനനവര്‍ഷം 2007 നും 2013നുമിടയിലുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 9747310970,9947557733 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Don't Miss
© all rights reserved and made with by pkv24live