പുഴ സംരക്ഷകനായ വയോധികനെ പ്രസ് ക്ലബ്ബുകൾ ചേർന്ന് ആദരിച്ചു
മാവൂർ:
ചെറുപുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
നീക്കം ചെയ്ത് സംരക്ഷണ കവചം തീർത്ത് പ്രശസ്തനായ കുറ്റിക്കടവ് പാലക്കൽ അബ്ദുൽ ഖാദറിനെ ആദരിച്ചു. മാവൂർ ,പെരുവയൽ, പെരുമണ്ണ പ്രസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ആദരിച്ചത്.
ജലദിനത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഉസ്മാൻ പൊന്നാട ചാർത്തി.പെരുമണ്ണ പ്രസ് ക്ലബ് പ്രസിഡണ്ട് ലത്തീഫ് പയ്യടി മേത്തൽ ഉപഹാരം കൈമാറി. മാവൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി ശൈലേഷ് അമലാപുരി, രജിത് മാവൂർ
തുടങ്ങിയവർ സംബന്ധിച്ചു.