ജപ്പാൻ കുടിവെള്ള പദ്ധതിയിലുൾപ്പെടാത്ത മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും: അഡ്വ പി.ടി.എ റഹീം എംഎൽഎ
മാവൂർ :
പ്രസ്ക്ലബ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ, മാവൂർ, പെരുവയൽ പ്രസ് ക്ലബുകള്‍ സംയുക്തമായി സംഘടിപ്പിച്ച 'മുഖാമുഖം' എന്ന പരിപാടിയില്‍ മാധ്യമ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ജപ്പാൻ കുടിവെള്ള പദ്ധതിയിലുൾപ്പെടാത്ത മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും , ആരോഗ്യമേഖലയിൽ പുതിയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു .വിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ നവീകരിക്കാൻ കഴിഞ്ഞു. തുടര്‍ന്നും കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ബാക്കിയുള്ള വിദ്യാലയങ്ങൾ നവീകരിക്കും. കാർഷിക രംഗത്ത് വിവിധ വ്യക്തികളുടെ പേരിലുള്ള പാടങ്ങള്‍ ചേർത്ത് കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് മത്സ്യകൃഷികൾ നടത്താനുള്ള പദ്ധതിക്ക് മുൻകൈയെടുക്കുമെന്നും , മാവൂര്‍ പഞ്ചായത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോൾ ടറഫ് സ്ഥാപിക്കുമെന്നും പറഞ്ഞു.
ഇന്ന് ഉച്ചക്ക് 2 മണിക്ക് മാവൂർ എം.പി.എച്ച് ഹാളിൽ നടന്ന പരുപാടിയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. പി.ടി.എ റഹീം എം. എൽ.എ, യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ദിനേഷ് പെരുമണ്ണ, എസ്.ഡി.പി.ഐ സ്ഥാനാർഥി അബ്ദുൽ വാഹിദ്, വെൽഫെയർ പാർട്ടി സ്ഥാനാർഥി ഇ.പി അൻവർ സാദത്ത് എന്നിവരും പങ്കടുത്തു .മാവൂർ പ്രസ്സ്ക്ലബ് പ്രസിഡന്റ് എം. ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലത്തീഫ് കുറ്റിക്കുളം മോഡറേറ്ററായി . പെരുമണ്ണ പ്രസ്സ് ക്ലബ് സെക്രട്ടറി കെ.പി അബ്ദുൽ ലത്തീഫ് സ്വാഗതവും മാവൂർ പ്രസ്സ് ക്ലബ് സെക്രട്ടറി ശൈലേഷ് അമലാപുരി നന്ദിയും പറഞ്ഞു.