Peruvayal News

Peruvayal News

സിഗ്സാഗ് ഫുട്ബോള്‍ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു.മുന്‍ സന്തോഷ്‌ ട്രോഫി താരവും കെ എഫ് ടി സി ചീഫ് കോച്ചുമായ നിയാസ് റഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


സിഗ്സാഗ് ഫുട്ബോള്‍ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു.

മാവൂര്‍:
വളര്‍ന്നു വരുന്ന ഇളം പ്രായക്കാരായ കുട്ടികള്‍ക്ക് വേണ്ടി കല്‍പ്പള്ളി സിഗ്സാഗ് കലാകായികവേദി ആരംഭിക്കുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പിന് ഇന്ന് (ഞായര്‍) കല്‍പ്പള്ളിയില്‍ തുടക്കം കുറിച്ചു.
 മുന്‍ സന്തോഷ്‌ ട്രോഫി താരവും കെ എഫ് ടി സി ചീഫ് കോച്ചുമായ നിയാസ് റഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നാഷണൽ മെഡലിസ്റ്റും മിസ്റ്റർ സൗത്ത് ഇന്ത്യയും മുൻ ഇന്ത്യൻ ആർമി കോച്ചുമായ  മുഹമ്മദ് അഷ്റഫ്  ജേഴ്സി പ്രകാശനം നിര്‍വ്വഹിച്ചു.മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പടി ഉമ്മര്‍ മാസ്റര്‍,വാര്‍ഡ്‌ മെമ്പര്‍മാരായ കെ.ഉണ്ണികൃഷ്ണന്‍,രജിത നെടുംകണ്ടത്തില്‍, AIFF കോച്ച് ദീപക്, കെ എഫ് ടി സി ചെയര്‍മാന്‍ പ്രാസാദ് വി ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 2007 നും 2013നുമിടയിലുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികൾക്ക് ഫുഡ്ബോൾ പരിശീലനം ആരംഭിച്ചു.
Don't Miss
© all rights reserved and made with by pkv24live