നവോത്ഥാന മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തണം: മുജാഹിദ് സംഗമം
Ptv24live Online Media
👁️🗨️15-03-2021
കോഴിക്കോട്: കേരളത്തിലെ സാമുദായിക ഐക്യം ശക്തിപ്പെടുത്തുന്നതിനും, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ രാഷട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ഏരിയാ മുജാഹിദ് സംഗമം ആവശ്യപ്പെട്ടു.
നിർഭയ ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ കോൺഫറൻസിന്റെ ഭാഗമായാണ് മുജാഹിദ് സംഗമം സംഘടിപ്പിച്ചത്.
സമൂഹത്തിൽ പരസ്പര വിദ്വേഷവും, പകയും പ്രചരിപ്പിക്കുന്നവർക്കെതിരെ നാം കടുത്ത ജാഗ്രത പുലർത്തണം.
സമൂഹത്തിലെ ഇടത്തരക്കാർ ഉൾപ്പെടെ ഉള്ളവർക്ക് ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ നിരക്കിലും, നല്ല ഗുണനിലവാരത്തിലും ലഭ്യമാക്കുന്നതിന് ബദ്ധപ്പെട്ടവർ ശ്രദ്ധിക്കണം.
മത, ജാതീയ സംഘടിത ശക്തികൾ സമ്മർദ ശക്തികളായി വരുന്നത് ജനാധിപത്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണെന്നും സംഗമം വിലയിരുത്തി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ സംഗമം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉമ്മർ അത്തോളി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് ശമീൽ, വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ജില്ലാ ഭാരവാഹികളായ വി.ടി. ബഷീർ, അബ്ദുറസാഖ് അത്തോളി, ഫൈസൽ മാങ്കാവ്, കെ.വി. മുഹമ്മദ് ശുഹൈബ്, അസ്ഹർ ഫറോക്ക്, ജംഷീർ കാരപ്പറമ്പ്, സഫുവാൻ ബറാമി, കാബിൽ സി.വി. തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുറഹ്മാൻ കല്ലായി സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.