പെരിലക്കാട് ആലി അനുസ്മരണ സദസ്സും പ്രാർത്ഥനാ സംഗമവും നടത്തി.
മുക്കം:
കറുത്തപറമ്പ് മഹല്ല് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച പെരിലക്കാട് ആലി അനുസ്മരണ സദസ്സും പ്രാർത്ഥനാ സംഗമവും നടത്തി. ഹിദായത്തുൽ ഇസ്ലാം മദ്രസാ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ കറുത്തപറമ്പ്
മഹല്ല് ഖത്തീബ് മുഹ്‌യുദ്ധീൻ ദാരിമി അദ്ധ്യക്ഷനായി.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ്
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പി.അലി അക്ബർ മുക്കം അനുസ്മരണ പ്രഭാഷണം നടത്തി.
ഇത്താലുട്ടി ഹാജി , ജംഷാദ് ഫൈസി, സിദ്ധീഖ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.
പിതാവിൻ്റെ ഓർമ്മയ്ക്കായി അദ്ധേഹത്തിൻ്റെ മക്കൾ നൽകിയ ഓക്സിജൻ കൺസെൻ്ററേറ്റർ, വീൽചെയർ, വാൽക്വർ എന്നീ ഉപകരണങ്ങൾ എസ്.കെ.എസ്.എസ്.എഫിൻ്റെ ചാരിറ്റി വിംഗായ സഹചാരി കറുത്തപറമ്പ് യൂണിറ്റിലേക്ക് കൈമാറി.
ഇസ്മായിൽ മേച്ചേരി സ്വാഗതവും പി.എം. സുബൈർ നന്ദിയും പറഞ്ഞു.
നസീബ് , മുഷ്താഖ്, ഹമീദ് പൊയിലിൽ ഷിഹാബ് ചക്കിങ്ങൽ, ഇബ്രാഹിം ഇദിനൂർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.